മലയാലം
അരിയാത്തവർ
--------------------------------------------------
"ഞാൻ ഇപ്പോൾ
നിൽക്കുന്നത് കുറ്റിക്കാനത്താന്. It is
really wonderful. ആ കാനുന്നതാന്
എന്താ പറയാ yes yes മഞ്ഞു. ഇവിദെ always
മഞ്ഞു മൂദി കിദക്കും. ഇവിദെ
എല്ലാവരും മലയാല ബാഷയാണു പരയുന്നത്. ഇവിദെ നല്ല ബഷ്ഷനം കിറ്റുമോ എന്നു നോക്കാം " അങ്ങിനെ അതു കൊഞ്ചി കൊഞ്ചി നീണ്ടു പോകും. ഇതാണ്
ചാനലുകളിൽ അവതാരകർ ഉപയോഗിക്കുന്ന ശൈലി. "മലയാലത്തെ"
വധിക്കുന്ന സാമ്പിൾ ആണിത് . ഇംഗ്ലീഷ് പറയുമ്പോൾ നല്ല സ്റ്റൈലുള്ള ആരും കൊതിച്ചു പോകുന്ന ഉച്ചാരണം. മലയാളം
പറയുമ്പോൾ വാക്കുകൾ കിട്ടുന്നില്ല, ഉച്ചാരണം വികലം.
ഇത് കേൾക്കുന്നവർ ആസ്വദിക്കുന്നു എന്ന് ഈ ചാനലുകാർ വിശ്വസിക്കുന്നു. മലയാളം
വികലമായി ഉപയോഗിക്കുകയും ഉച്ചരിക്കുകയും ചെയ്യുന്നതിൽ എല്ലാ മലയാളം ചാനലുകലും
മത്സരിക്കുകയാണ്. ഉച്ചാരണ
ശുദ്ധിയില്ലാത്തവരെയും ഭാഷ അറിയാത്തവരെയും കൊണ്ട് പരിപാടികൾ അവതരിപ്പിക്കുന്നത്
കേട്ടു കുട്ടികൾ അത് പോലെ വികലമായി സംസാരിക്കാൻ പഠിക്കുന്നു. മറ്റേതെങ്കിലും ഭാഷാ
ചാനലുകൾ ഇങ്ങിനെ സ്വന്തം ഭാഷയെ അവഹേളിക്കുന്നുണ്ടോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ